കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കെല്ലാം തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്ന് എസ്.എസ്.എഫ്. വിജയികളുടെ എണ്ണത്തിന് ആനുപാതികമായി സീറ്റുകള്‍ അനുവദിക്കണമെന്നും പ്രാദേശിക വേര്‍തിരിവുകള്‍ ഇല്ലാതെ കുട്ടികളുടെ ഭാവി മാത്രം മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനമാണ് നടക്കേണ്ടതെന്നും പ്രമേയം ആവശ്യപ്പെട്ടു.
എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച അനലൈസ ക്യാമ്പിലാണ് പ്രമേയം പാസ്സാക്കിയത്. ജില്ലാ സെക്രട്ടറി ഫാഇസ് എം എം പറമ്പ് പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി അഹ്സനി കാന്തപുരം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സയ്യിദ് ആശിഖ് കോയ കൊല്ലം ഉദ്ഘാടനം ചെയ്തു.സംസ്ഥാന നേതാക്കളായ സക്കരിയ്യ ചെറുമുക്ക്, പി.കെ.എം ശാഫി സഖാഫി എന്നിവര്‍ അനലൈസ നടപടികള്‍ നിയന്ത്രിച്ചു.വിവിധ റിപ്പോര്‍ട്ടുകളുടെ അവതരണം, ചര്‍ച്ചകള്‍, പുതിയ പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെയും കരട് ആവിഷ്‌കരണം എന്നിവ നടന്നു.അഫ്സല്‍ ഹുസൈന്‍ പറമ്പത്ത്, ഷാദില്‍ നൂറാനി ചെറുവാടി സംസാരിച്ചു.