ജനീവ: ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തയ്‌വാനെ ക്ഷണിച്ചില്ല. 30 വരെ നടക്കുന്ന സമ്മേളനത്തിലേക്കാണ് തയ്‌വാന് ക്ഷണം ലഭിക്കാത്തത്.ക്ഷണം ലഭിക്കാനായി തയ്‌വാന് മറ്റു രാജ്യങ്ങളുടെ പിന്തുണ നേടിയെങ്കിലും ചൈനയും പാക്കിസ്ഥാനും ശക്തമായി എതിര്‍ത്ത് തടയുകയായിരുന്നു.
തയ്‌വാന്‍ പ്രത്യേക രാജ്യമല്ലെന്നും ചൈനയുടെ ഭാഗമായ ദ്വീപാണെന്നുമാണ് അവരുടെ അവകാശവാദം.തയ്‌വാനിലെ 2.3 കോടി ജനങ്ങളെ അപമാനിക്കുന്ന നടപടിയാണ് ലോകാരോഗ്യ സംഘടനയുടേതെന്ന് തയ്‌വാന്‍ പ്രതികരിച്ചു.ഇന്ത്യയെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പങ്കെടുത്തു.