വാഷിങ്ടന്‍: ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബോംബിന്റെ ചിത്രം യുഎസ്
വ്യോമസേന പ്രസിദ്ധീകരിച്ചു.’മാസീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍’ എന്നറിയപ്പെടുന്ന ജിബിയു57 എന്ന
ബോംബിന്റെ ചിത്രമാണ് യുഎസ് വ്യോമസേന പുറത്തുവിട്ടത്.
മിസോറിയിലെ വൈറ്റ്മാന്‍ വ്യോമസേനാ താവളത്തിന്റെ ഫെയ്‌സ്ബുക് പേജിലാണ് ബോംബിന്റെ ചിത്രം
പ്രസിദ്ധീകരിച്ചത്.എന്നാല്‍, ആയുധത്തിന്റെ ഘടന ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ ഈ ചിത്രം പിന്നീട് നീക്കം ചെയ്തു.യുഎസിന്റെ ആയുധങ്ങളെ മറികടക്കാന്‍ ശേഷിയുള്ള ഭൂഗര്‍ഭ ആണവകേന്ദ്രം ഇറാന്‍
നിര്‍മിക്കുന്നെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് യുഎസ് ബോംബിന്റെ ചിത്രം
പ്രസിദ്ധീകരിച്ചത്.
ജിബിയു57 വിന്യസിക്കാന്‍ ശേഷിയുള്ള ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളുടെ ആസ്ഥാനമാണ് ഈ വ്യോമതാവളം. ഇറാനുമായുള്ള പിരിമുറുക്കം വര്‍ധിച്ചുനിന്ന 2019 ലും യുഎസ് ഇത്തരത്തില്‍ ബോംബുകളുടെ ചിത്രം പുറത്തുവിട്ടിരുന്നു.