പി.ടി ഭരതന്‍ അനുസ്മരണം നാളെ

പി.ടി ഭരതന്‍ അനുസ്മരണം നാളെ

കോഴിക്കോട്: മലബാറിലെ അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ പ്രയോക്താവായിരുന്ന പി.ഭരതന്റെ അനുസ്മരണം 24ന് മൂന്ന് മണിക്ക് ടൗണ്‍ഹാളില്‍ വച്ച് നടക്കുമെന്ന് പി.ഭരതന്‍ അനുസ്മരണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനുസ്മരണ പരിപാടി ഗ്രോവാസു ഉദ്ഘാടനം ചെയ്യും. സാമൂഹ്യപ്രവര്‍ത്തകരായ എം.ഗീതാനന്ദന്‍, വി.എം മാര്‍സന്‍, പ്രശസ്ത കവിയും ശില്‍പിയും നോവലിസ്റ്റുമായ രാഘവന്‍ അത്തോളി, ഡോ.എം.ബി മനോജ്, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത, കൗണ്‍സിലര്‍മാരായ സഫീന, എടവഴി പീടികയില്‍, മനോഹരന്‍ മങ്ങാറിയില്‍, മുന്‍ എം.എല്‍.എയും മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയുമായ യു.സി രാമന്‍, ബി.എസ്.പി സംസ്ഥാന അധ്യക്ഷന്‍ ജോയ് ആര്‍.തോമസ്, ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി (ഡെമോക്രാറ്റിക്) സംസ്ഥാന പ്രസിഡന്റ് കെ.പി സുബ്രമണ്യന്‍, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം ടി.വി ബാലന്‍, കെ.പി.സി.സി സെക്രട്ടറി കെ.വി സുബ്രമണ്യന്‍, ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോ ചിറക്കയില്‍, കെ.അംബുജാക്ഷന്‍, അഡ്വ.സജി കെ. ചേരമാന്‍ തുടങ്ങി കേരളത്തിലെ വിവിധ ദളിത്-രാഷ്ട്രീയ-സാമുദായിക നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. പി.ഭരതന്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ പി.കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

അംബേദ്കറൈറ്റും എഴുത്തുകാരനും റിട്ട.ഫ്രൊഫസറുമായ ഡോ.ശിവരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തും. കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ പദയാത്ര, ജാതിവിരുദ്ധ ജാഥയുടെ വൈസ് ക്യാപ്റ്റന്‍, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് നടന്ന ജാഥയുടെ ജോയിന്റ് കണ്‍വീനര്‍, ആദിവാസി ഭൂസമര കാല്‍നട ജാഥയുടെ സംഘാടകരിലെ പ്രധാനി, ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍ (ഐ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ്, ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പര്‍, ബി.എസ്.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പി.ഭരതന്‍ പ്രവര്‍ത്തിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പുഷ്പകുമാര്‍ കെ.സി (ട്രഷറര്‍, പി.ഭരതന്‍ അനുസ്മരണ സമിതി), ഷിജു പുല്ലാളൂര്‍ (ജനറല്‍ സെക്രട്ടറി), രാമദാസ് വേങ്ങേരി (വൈസ് ചെയര്‍മാന്‍), ശരന്‍ മടവൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *