പഞ്ചവര്‍ണത്തില്‍ നിറങ്ങള്‍ പെയ്തിറങ്ങി

പഞ്ചവര്‍ണത്തില്‍ നിറങ്ങള്‍ പെയ്തിറങ്ങി

തലശ്ശേരി: പ്രശസ്ത ചിത്രകാരന്‍ കെ.കെ സനില്‍കുമാറിന്റെ ചുണ്ടങ്ങാപൊയിലിലെ ‘പഞ്ചവര്‍ണ്ണ’ ത്തില്‍ നടത്തിയ ഏകദിന വനിത ചിത്രകലാ ക്യാംപ് ‘മെയ് ഫ്‌ളവര്‍’ നിറസമൃദ്ധമായി. പ്രമുഖ ചിത്രകാരി സതി ശങ്കറിന് ആദ്യ ക്യാന്‍വാസ് നല്‍കിക്കൊണ്ട് പ്രശസ്ത ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ത്തമാന കാലഘട്ടത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകള്‍ ചില ക്യാന്‍വാസുകളില്‍ പ്രതിഫലിച്ചപ്പോള്‍ പ്രകൃതിയുടെ അമൂര്‍ത്ത ദൃശ്യങ്ങളിലൂടെയും മറ്റു ചിലര്‍ സഞ്ചരിച്ചു. പുരാണേതിഹാസങ്ങളിലെ പ്രകൃതിരമണീയതയുടെ ക്ലാസിക് കാഴ്ചകളും ക്യാന്‍വാസുകളില്‍ ഇടം പിടിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നായി പതിനൊന്ന് കലാകാരികളാണ് ‘മെയ് ഫ്ളവറില്‍ ‘ നിറച്ചാര്‍ത്തേകിയത്. ഫാത്തിമത്തുല്‍ സുഹ്റ തബ്രിസ് , ടി.ദിവ്യ, വി.ശ്രീലക്ഷ്മി, സ്വാതി മോഹന്‍, സതി ശങ്കര്‍, ടി.ഇ സഫ്രജാന്‍, എം.പി ജെസ്സി, ശ്രുതി വിനോദ്, ആര്‍.ലക്ഷ്മി ഗായത്രി തുടങ്ങിയവരോടൊപ്പം കൊച്ചുകലാപ്രതിഭകളായ വി.പി അയൂഖ, അന്‍മിയ സജേഷ് എന്നിവരും ചിത്രങ്ങളൊരുക്കി. പ്രശസ്ത ചിത്രകാരന്മാരായ കെ.എം ശിവകൃഷ്ണന്‍, കെ.കെ ശശികുമാര്‍ എന്നിവര്‍ ക്യാംപ് സന്ദര്‍ശിച്ചു. ചിത്രകാരികളായ പ്രദോഷിണി പൊന്ന്യം, ഷൈനി പൊന്ന്യം എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *