തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലെ മരുന്ന് സംഭരണശാല കെട്ടിടത്തിനുണ്ടായ തീപ്പിടിത്തത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊറോണ കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ രണ്ടിടത്ത് തീപിടിത്തം ഉണ്ടായത്. അതിനാലാണ് ന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നത്.
കൊല്ലത്തും തിരുവനന്തപുരത്തും തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മരുന്നാണ് കത്തിനശിച്ചത്. രണ്ടിടത്തും ബ്ലീച്ചിംഗ് പൗഡറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പറയുന്നത് അവിശ്വസനീയമാണ്. ഇതിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ട്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. തീപിടുത്തം എന്ന് പറയുന്നത് സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണ് എന്ന് അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് റോഡിലെ ക്യാമറ വിവാദങ്ങള്‍ക്ക് പിന്നാലെ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട സെഷനുകളില്‍ തീപിടുത്തം നടന്നത് എങ്ങനെയാണ്. നിര്‍ണ്ണായക രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടുത്തത്തിന് പിന്നില്‍. ഈ വിഷയത്തില്‍ ഗൗരവമേറിയ അന്വേഷണം ആവശ്യമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.