കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതിയെ തിരിച്ചറിഞ്ഞു. യുപിയിലെ കോണ്‍ഗ്രസ് മീഡിയ കണ്‍വീനറിനാണ് ഫോണിലൂടെ രാഹുലിനെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണി മുഴക്കിയ കേസില്‍ പ്രതിക്കെതിരെ കേസെടുത്തു.

കഴിഞ്ഞ മാര്‍ച്ച് 25നായിരുന്നു ലല്ലന്‍ കുമാറിന്റെ ഫോണില്‍ രാഹുലിനെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.
രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞതായി ചിന്‍ഹട്ട് പൊലീസ് അറിയിച്ചു.ഗോരഖ്പുര്‍ സ്വദേശി മാനോജ് റായ് എന്ന വ്യക്തിയാണ് ഭീഷണി മുഴക്കിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *