ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ 50 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 1.3 ലക്ഷം പേര്‍ മരിച്ചെന്ന് യുഎന്‍ ഏജന്‍സിയായ ലോക കാലാവസ്ഥാ വകുപ്പ് വെളിപ്പെടുത്തി. 1970 മുതല്‍ 2021 വരെയുണ്ടായ 573 പ്രകൃതിദുരന്തങ്ങളിലായി ഇന്ത്യയിലാകെ 1,38,377 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ലോകത്താകെ, ഇക്കാലയളവില്‍ രേഖപ്പെടുത്തിയ 11,778 ദുരന്തങ്ങളിലായി 20 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. 90% മരണങ്ങളും വികസ്വര രാജ്യങ്ങളിലാണ് സംഭവിച്ചത്.
ദുരന്തങ്ങള്‍ ആകെയുണ്ടാക്കിയത് 4.3 ലക്ഷം കോടി ഡോളറിന്റെ നഷ്ടം.സാമ്പത്തിക നഷ്ടം വലിയ തോതില്‍ വര്‍ധിച്ചെങ്കിലും മെച്ചപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ മൂലം മരണനിരക്കില്‍ ഗണ്യമായ കുറവുണ്ടായതായും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.