തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തം ഉണ്ടായ മരുന്ന് സംഭരണ കേന്ദ്രം പ്രവര്‍ത്തിച്ച കെട്ടിടത്തിന് അംഗീകാരമില്ലെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി ബി. സന്ധ്യ. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ കെട്ടിടത്തില്‍ തീയണയ്ക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. ബ്ലീച്ചിങ് പൗഡറില്‍ വെള്ളം കലര്‍ന്നാല്‍ തീപിടുത്തം ഉണ്ടാകും ബ്ലീച്ചിങ് പൗഡറും ആല്‍ക്കഹോളും കലര്‍ന്നാല്‍ തീപിടുത്തം ഉണ്ടാകുും സാനിറ്റിറ്റസര്‍ അടക്കമുള്ളവ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ പരിശോധനയില്‍ മാത്രമേ വ്യക്തമാകൂവെന്ന് അവര്‍ പറഞ്ഞു.
തീപിടുത്തം ഉണ്ടായ കെട്ടിടത്തില്‍ ഇത്തരത്തിലുള്ള അടിമുടി വീഴ്ചയാണെന്നും അതിനാല്‍, സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയര്‍ ഓഡിറ്റ് നടത്താന്‍ ബി. സന്ധ്യ നിര്‍ദേശം നല്‍കി. നേരത്തേ തീ പിടുത്തമുണ്ടായ കൊല്ലം ഉളിയക്കോവിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതും ഫയര്‍ഫോഴ്സിന്റെ എന്‍.ഒ.സി ഇല്ലാതെയാണെന്ന് ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. കെട്ടിടത്തിന് പുറത്ത് അലക്ഷ്യമായി ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലിസിന്റെ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ തീ അണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. ഫയര്‍ഫോഴ്‌സ് ആസ്ഥാനത്തും ചാക്കാ യൂണിറ്റിലും രഞ്ജിത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.