കോഴിക്കോട്: വിസ്മയങ്ങളുടെ ലോകം തീര്‍ത്ത് എക്‌സ്റ്റസി എക്‌സ്‌പോ നാളെ വൈകീട്ട് അഞ്ച് മണി മുതല്‍ ബീച്ച് പാലസ് ഗ്രൗണ്ടില്‍ (തോപ്പയില്‍, ഭട്ട്‌റോഡ്) ആരംഭിക്കും. പ്രശസ്ത സിനിമാ താരം ഹണി റോസ് ഉദ്ഘാടനം ചെയ്യുമെന്ന് പകല്‍ പ്രൊഡക്ഷന്‍സ് ഡയറക്ടര്‍ ആര്‍ച്ച ഉണ്ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ചലിക്കുന്ന സിലണ്ടറിക്കല്‍ ടാങ്ക് അക്വാറിയം എക്‌സപോയില്‍ ഒരുക്കിയിട്ടുണ്ട്.
35,000 സ്‌ക്വയര്‍ ഫീറ്റില്‍ അണിയിച്ചൊരുക്കുന്ന ആര്‍ട്ട് ഫെസ്റ്റിനോടൊപ്പം ഇന്റര്‍നാഷണല്‍ ഇംപോര്‍ട്ടഡ് ആര്‍ട്ട് ഫ്‌ളവേഴ്‌സ് ഉള്‍പ്പെടുത്തി ഫ്‌ളവര്‍ ഫെസ്റ്റും വ്യത്യസ്തയിനം ജീവജാലങ്ങളെ ഉള്‍പ്പെടുത്തിയുള്ള ‘അനിമല്‍സ് കേജ്’ കുട്ടികള്‍ക്ക് കൗതുകവും അത്ഭുതവും ഉണര്‍ത്തുന്ന ഡെയര്‍ ഹൗസ് എക്‌സ്റ്റസി യുടെ പ്രത്യേകതയാണ്.
വര്‍ണാഭമായ എക്‌സ്‌പോ ഫാമിലി ഷോപ്പിങ്, ഫാമിലി ഫണ്‍ ഗെയിംസ്, രുചിവൈവിധ്യമാര്‍ന്ന ഫുഡ് കോര്‍ട്ട് എന്നിവയും അണിയിച്ചൊരുക്കിയിട്ടുണ്ട്. അത്യന്താധുനിക സാങ്കേതികവിദ്യയുടെ അകമ്പടിയോടെയാണ് എക്‌സ്റ്റസി എക്‌സ്‌പോ ജനങ്ങളിലേക്കെത്തുന്നത്. നാളെ മുതല്‍ ജൂണ്‍ 25 വരെയാണ് പ്രദര്‍ശനം. പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി 10 വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 10 വരെയും ആണ് പ്രദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 150 രൂപ, കുട്ടികള്‍ക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. നാളെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ആരവം കലസമിതി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ചെണ്ടമേള അരങ്ങേറും.
അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് അവാര്‍ഡ് ലഭിച്ച ലോകത്തിലെ ആദ്യത്തെ ചലിക്കുന്ന അണ്ടര്‍ വാട്ടര്‍ തണല്‍ അക്വാറിയം എന്ന പ്രോജക്ടിന്റെ കാരണക്കാരില്‍ ഒരാളായ രാജ്യത്തെ ആദ്യത്തെ വനിതാ എക്‌സിബിഷന്‍ സ്‌പെഷ്യലിസ്റ്റ് ആയ ആര്‍ച്ച ഉണ്ണിയുടെ പുതിയ സംരഭമായ പകല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തുടങ്ങുന്ന ആദ്യത്തെ പ്രോജക്ടാണ് എക്‌സ്റ്റസി എക്‌സ്‌പോ. ‘പാരഡൈസ് ഓഫ് തേര്‍ഡ് വണ്ടേഴ്‌സ് ലൈവ് ‘
കൂടുതല്‍ വിവരങ്ങള്‍ക്ക്: 7399888777 നമ്പറില്‍ ബന്ധപ്പെടുക.