അരിക്കൊമ്പന്‍, പി.ടി 7 തുടങ്ങിയ കരിവീരന്മാരെ മയക്കിയ എലഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ അവസരമൊരുക്കി മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍. തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെ മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിലാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അഭിമാനമായ എലഫന്റ് സ്‌ക്വാഡ് ഡോക്ടര്‍മാര്‍ ആനകള്‍ക്ക് എങ്ങനെ? എപ്പോള്‍? എവിടെ വെച്ച് മയക്കുവെടി വെക്കുമെന്ന രീതികള്‍ കാണികള്‍ക്ക് പ്രയോഗികമായി വിശദീകരിച്ചു കൊടുക്കുന്നു.
കൂടാതെ ഇന്ന് മുതല്‍ സ്റ്റാളില്‍ വിദേശയിനം അലങ്കാരപക്ഷികള്‍ക്കൊപ്പം ടര്‍ക്കിയും കുതിരയും എത്തിയിട്ടുണ്ട്. എലി വര്‍ഗ്ഗത്തില്‍ പെട്ട ഹെഡ് ജോഗ്, ഫാന്‍സി എലികള്‍, ഷോര്‍ട് ഹെയര്‍ ഹാംസ്റ്റര്‍, ഗിര്‍ബല്‍, അണ്ണാന്‍ വര്‍ഗ്ഗത്തില്‍ പെട്ട ഷുഗര്‍ ഗ്ലൈഡര്‍ കുഞ്ഞന്‍ ഇനങ്ങളും കുട്ടികളെ ഏറെ ആകര്‍ഷിച്ച് മേളയിലെ താരങ്ങളാവുകയാണ്. ന്റെ കേരളം മേള കാണാന്‍ ജാര്‍ഖണ്ഡ് കൃഷി – മൃഗസംരക്ഷണ – സഹകരണ വകുപ്പ് മന്ത്രി ബാദല്‍ പത്രലേഖ മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിലെത്തി. കേരളത്തിലെ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയില്‍ നടപ്പിലാക്കുന്ന മികച്ച മാതൃകകളെ അടുത്തറിയാനും പകര്‍ത്താനുമായാണ് ജാര്‍ഖമണ്ഡ് മന്ത്രി കേരളത്തിലെത്തിയത്.