‘അട്ടിമറിസംഘം’ അതിര്‍ത്തി കടന്നെത്തി ഭീകരപ്രവര്‍ത്തങ്ങള്‍ നടത്തുന്നതായി റഷ്യ

‘അട്ടിമറിസംഘം’ അതിര്‍ത്തി കടന്നെത്തി ഭീകരപ്രവര്‍ത്തങ്ങള്‍ നടത്തുന്നതായി റഷ്യ

മോസ്‌കോ: യുക്രെയ്ന്‍ സൈന്യം രൂപം നല്‍കിയ ‘അട്ടിമറിസംഘം’ അതിര്‍ത്തി കടന്നെത്തി ഭീകരപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതായി റഷ്യ ആരോപിച്ചു. രണ്ട് റഷ്യന്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തെന്ന് ഫ്രീഡം ഓഫ് റഷ്യ ലീജിയന്‍.
തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ബെല്‍ഗൊരോഡില്‍ അതിര്‍ത്തി കടന്നെത്തി തങ്ങളുടെ പ്രദേശം ഇവര്‍ പിടിച്ചെടുത്തതായാണ് റഷ്യയുടെ ആരോപണം.

ഫ്രീഡം ഓഫ് റഷ്യ ലീജിയന്‍ എന്ന സേനയുമായി ബന്ധമില്ലെന്നും റഷ്യയുടെ ഏകാധിപത്യത്തിനെതിരെ പോരാടുന്ന അവിടത്തെ പൗരന്മാരാണ് അതിനു പിന്നിലെന്നും യുക്രെയ്ന്‍ വ്യക്തമാക്കി. വ്‌ലാഡിമിര്‍ പുട്ടിന്റെ നിയന്ത്രണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള സംഘടന യുക്രെയ്ന്‍ പക്ഷത്തുനിന്നാണ് പോരാടുന്നതെന്നും, ഈ സേനയെ ഉന്മൂലനം ചെയ്യുമെന്നും റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യന്‍, ബെലാറസ് സൈന്യങ്ങളില്‍ നിന്ന് പുറത്തുവന്നവര്‍ 2022 മാര്‍ച്ചില്‍ രൂപീകരിച്ച ഈ സേനയെ റഷ്യന്‍ സുപ്രീംകോടതി ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

യുക്രെയ്‌നിലെ ബഹ്‌മുത് നഗരം പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്നും ജൂണ്‍ ഒന്നിന് സൈന്യത്തിനു കൈമാറുമെന്നും റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യവ്ജനി പ്രിഗോസിന്‍ പറഞ്ഞു. എന്നാല്‍, പ്രിഗോസിന്റെ അവകാശവാദം യുക്രെയ്ന്‍ സേന തള്ളി.

Share

Leave a Reply

Your email address will not be published. Required fields are marked *