കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ‘വിഷുപ്പതിപ്പ് 2023 കഥകളും കവിതകളും ചര്‍ച്ച നടത്തി’. പുതുതലമുറ എഴുത്തുകാര്‍ പ്രമേയ സ്വീകരണത്തിലും അവതരണത്തിലും സ്വീകരിക്കുന്ന നൂതന സങ്കേതങ്ങള്‍ മലയാള സാഹിത്യത്തിന് നല്ല പ്രതീക്ഷ നല്‍കുന്നുണ്ട്. കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് കഥാകൃത്ത് ജയചന്ദ്രന്‍ നേത്രമംഗലത്ത് അഭിപ്രായപ്പെട്ടു. വര്‍ത്തമാന കാലത്തിന്റെ വിശ്വാസരാഹിത്യത്തെയും, നൃശംസതയെയും തുറന്ന് കാട്ടുന്നതാണ് സമ്മാനാര്‍ഹമായ കഥകള്‍ എന്ന് ഹരീന്ദ്രനാഥ് എ.എസ് പറഞ്ഞു. യുദ്ധത്തിന്റെ കെടുതികളും സ്ത്രീ ജീവിതത്തിന്റെ ആകുലതകളും സൂക്ഷ്മമായി വിശകലനം ചെയ്യുന്നവയാണ് കവിതകള്‍ ഡോ.വിനീഷ്. എ.കെ കൂട്ടിച്ചേര്‍ത്തു. ഐസക് ഈപ്പന്‍, സോ.എന്‍.എം.സണ്ണി, മോഹനന്‍ പുതിയോട്ടില്‍, വയലപ്ര ഹരിദാസന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.