തിരുവനന്തപുരം: മലയാളികള്‍ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. താനും അതിന്റെ ഗുണഭോക്താവാണെന്ന് സൈനിക സ്‌കൂളില്‍ തന്നെ പഠിപ്പിച്ച മലയാളി അധ്യാപകയെ അനുസ്മരിച്ച് ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കി. നിയമസഭ മന്ദിരം രജതജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെയാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം കണ്ണൂരിലേക്കു പോകും. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു തലശ്ശേരിയിലേക്കു പോകുന്ന ഉപരാഷ്ട്രപതി, അവിടെ തന്റെ അധ്യാപികയായിരുന്ന രത്ന നായരെ സന്ദര്‍ശിക്കും. വിമാനത്താവളത്തില്‍ തിരികെയെത്തിയ ശേഷം ഹെലികോപ്റ്ററില്‍ ഏഴിമല നാവിക അക്കാദമിയിലേക്കു പോകും. 6.20നു ഡല്‍ഹിക്കു മടങ്ങും.
കേരള നിയമസഭ മന്ദിരം മലയാളികളുടെ ഉയര്‍ന്ന ജനാധിപത്യ ചിന്തയുടെ പ്രതിരൂപം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും മതിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.