വാര്‍മുകില്‍ 10ാം വാര്‍ഷികം; കൊച്ചിന്‍ മന്‍സൂറിന് ആദരം

വാര്‍മുകില്‍ 10ാം വാര്‍ഷികം; കൊച്ചിന്‍ മന്‍സൂറിന് ആദരം

കോഴിക്കോട്: സംഗീതത്തെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മ വാര്‍മുകില്‍ സോഷ്യോ – കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം 10ാം വാര്‍ഷികം ആഘോഷിച്ചു.
നടക്കാവ് ഗേള്‍സ് സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് കൊച്ചിന്‍ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ മന്‍സൂറിനെ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ചെയര്‍മാന്‍ എ.വി റഷീദ് അലി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മോഹന്‍ മുല്ലമല, എം. മുഹമ്മദ് അസ്‌ലം, സുനില്‍ കക്കോത്ത്, വി.എം ശശികുമാര്‍, എം. നംഷീദ്, രാധിക റാവു, ടി.എസ് പ്രതാപ്, സി. റഹീസ്, പി. അന്‍വര്‍, അബ്ദുല്‍ കലാം ആസാദ്, ബൈജു കക്കോത്ത്, അബ്ദുള്ള എളമരം, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചിന്‍ മന്‍സൂര്‍ മ്യൂസിക് ഷോ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ ഗാനമേള, മണികണ്ഠന്‍ തറോലിന്റെ വയലിന്‍ ഷോ, എം.കെ ബിജോയിയുടെ വിസില്‍ സോങ്ങ് എന്നിവയും ഉണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *