വര്‍ഗ്ഗീസ് വൈദ്യന് കെ.ജെ.പി.എസ് യാത്രയയപ്പ് നല്‍കി

വര്‍ഗ്ഗീസ് വൈദ്യന് കെ.ജെ.പി.എസ് യാത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: 40 വര്‍ഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന തേവലക്കര സ്വദേശിയും കുവൈറ്റ് ഹ്യൂണ്ടായ് മോട്ടേഴ്‌സ് കമ്പനി ജീവനക്കാരനും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സംഘടന സെക്രട്ടറിയുമായ വര്‍ഗ്ഗീസ് വൈദ്യനു സമാജം സമുചിതമായ യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് അലക്‌സ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി.ഡി. സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട, സലിം രാജ്, സെക്രട്ടറി റെജി മത്തായി, യൂണിറ്റ് കണ്‍വീനര്‍മാരായ ഷാജി ശാമുവല്‍, അബ്ദുല്‍ വാഹിദ്, വര്‍ഗ്ഗീസ് ഐസക്ക് , താരിഖ് അഹമ്മദ്, വനിത വേദി ചെയര്‍പെഴ്‌സണ്‍ രഞ്ജന ബിനില്‍, സെക്രട്ടറി റീനി ബിനോയ്, എക്‌സിക്യൂട്ടീവ് അംഗം രാജിമോള്‍ സുജിത്ത്, സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളായ സജിമോന്‍ . ലാജി എബ്രഹാം . നൈസാം റാവുത്തര്‍, ഫെസ്റ്റ് കമ്മറ്റി അംഗങ്ങളായ മാത്യൂ യോഹന്നാന്‍ , ജോയ് തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമാജത്തിന്റെ ഉപഹാരം ജേക്കബ്ബ് ചണ്ണപ്പെട്ട വര്‍ഗ്ഗീസ് വൈദ്യനു നല്‍കി. വര്‍ഗ്ഗീസ് വൈദ്യന്‍ മറുപടി പ്രസംഗം നടത്തി. ആക്ടിംഗ് ട്രഷറര്‍ സലില്‍ വര്‍മ്മ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *