ആലുവ: രാജ്യത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന, വര്‍ഗീയ ഫാസിസത്തെ ചെറുത്തു തോല്‍പിക്കാന്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും യുവാക്കളുടെയും എല്ലാം യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് സോഷ്യലിസ്റ്റ് നേതാവും എല്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ മുന്‍ എം.എല്‍.എ, എം.കെ പ്രേംനാഥ് അഭിപ്രായപെട്ടു. ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ഐതിഹസിക പോരാട്ടം രാജ്യത്തിനു ആവേശം പകര്‍ന്നു. ഇതോടൊപ്പം തൊഴിലാളികളും യുവാക്കളും എല്ലാം യോജിച്ച് നിന്നെങ്കില്‍ മാത്രമേ രാജ്യത്തെ ഇന്നത്തെ ദുരവസ്ഥ മാറ്റിയെടുക്കാന്‍ കഴിയുകയുള്ളൂ. തൊഴിലാളി പാര്‍ട്ടി എന്ന് അവകാശപെടുന്നവര്‍ പോലും മുതലാളിമാര്‍ക്ക് വേണ്ടി തൊഴിലാളികളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ കൂട്ട് നില്‍ക്കുകയാണെന്നും ജനത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ 26ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കവേ അദ്ദേഹം ചൂണ്ടിക്കട്ടി. മതേതരത്വം തകര്‍ന്നാല്‍ ഇന്ത്യ ഇല്ലാതായി എന്നാണ് അര്‍ത്ഥം. യൂണിയന്‍ പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റി അധ്യക്ഷത വഹിച്ചു. മുന്‍ മേയര്‍ അഡ്വ കെ.ജെ സോഹന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി മനോജ് ടി. സാരംഗ്, ജെയ്‌സണ്‍ പാനികുളങ്ങര, കെ.ജെ സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. അസുഖം മൂലം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയിലിന്റെ സന്ദേശം യോഗത്തില്‍ വായിച്ചു.
പ്രതിനിധി സമ്മേളനം എച്ച്.എം.എസ് നേതാവ് അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലയിങ്കിഴ് ശശികുമാര്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് ചെങ്ങാനാട്, ശശി പേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശശി പേരൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി ഇ. ഹരിദാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രാഘവന്‍ മുളങ്ങാടന്‍, ഒ.ഇ കാസിം, പി.എസ് വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന സുഹൃദ് സമ്മേളനത്തില്‍ വി.പി വര്‍ക്കി അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് ജില്ലാ പ്രസിഡന്റ് വി.യു ഹംസകോയ, സി.ഐ.ടി.യു നേതാവ് ഉദയകുമാര്‍, ഐ.എന്‍.ടി.യു.സി നേതാവ് ആനന്ദ് ജോര്‍ജ്, എ.ഐ.ടി.യു.സി നേതാവ് ഷംസുദ്ധീന്‍, എസ്.ടി.യു നേതാവ് കരീം പടത്തിക്കര, എസ്.ആര്‍.എം.യു നേതാവ് ഇല്യാസ് മുണ്ടൂര്‍, പി.എം റഷീദ് എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം പി.എം ആഷിക് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റി അധ്യക്ഷത വഹിച്ചു. എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ തച്ചയില്‍, ശശി പേരൂര്‍, ഇ.എ റഷീദ് എന്നിവര്‍ പ്രസംഗിച്ചു. ജനത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ആയി അഡ്വ. ആനി സ്വീറ്റി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. പേരൂര്‍ ശശിധരന്‍ ആണ് ജനറല്‍ സെക്രട്ടറി.