‘മൊയാരം 1948 ‘ പ്രകാശനം ചെയ്തു

‘മൊയാരം 1948 ‘ പ്രകാശനം ചെയ്തു

കണ്ണൂര്‍: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും നോവലിസ്റ്റുമായ ഡോ: ടി. കെ അനില്‍കുമാര്‍ രചിച്ച ‘മൊയാരം 1948 ‘ എന്ന നോവല്‍ എം.വി ജയരാജന്‍ പ്രകാശനം ചെയ്തു. കണ്ണൂരില്‍ പുസ്തകോത്സവ നഗരിയില്‍ വെച്ച് നടന്ന പരിപാടിയില്‍ ടി.ടി.കെ ശശി സ്വാഗതവും നാരായണന്‍ കാവുമ്പായി അധ്യക്ഷതയും വഹിച്ചു. ചരിത്രകാരനും എഴുത്തുകാരനുമായ കവിയൂര്‍ രാജഗോപാലന്‍ പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ വിജയന്‍, ജനാര്‍ദ്ദനന്‍ മൊയാരത്ത് (മൊയാരത്ത് ശങ്കരന്റെ മകന്‍) എന്നിവര്‍ സംസാരിച്ചു. ഡോ: ടി.കെ അനില്‍കുമാര്‍ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *