കൊല്ലം: മേരി ലാന്‍ഡ് ദ്വീപിലേക്കുള്ള വിനോദസഞ്ചാര ബോട്ടിങ്ങിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. സാമ്പ്രാണിക്കോടിയിലെ ബോട്ട്, ജങ്കാര്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ശക്തികുളങ്ങര നോര്‍ത്ത് മേരി ലാന്‍ഡ് ദ്വീപിലെ ടൂറിസം സാധ്യതകളും സുരക്ഷാക്രമീകരണങ്ങളും പഠിക്കാനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിക്കും. സാമ്പ്രാണിക്കോടിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിനോദസഞ്ചാരികളുമായി അനധികൃത ബോട്ടിങ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ കലക്ടര്‍ പോലിസിന് നിര്‍ദേശം നല്‍കി. ചേമ്പറില്‍ നടന്ന യോഗത്തില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ.പി രാധാകൃഷ്ണപിള്ള, ഡി.ടി.പി.സി സെക്രട്ടറി വിജയ് രാജ്, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഹരി ശേഖര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.