കോഴിക്കോട്: മാലിന്യമുക്ത ബീച്ച് ലക്ഷ്യമിട്ട് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബീച്ച് സന്ദര്‍ശക ബോധവല്‍ക്കരണ ജാഥ സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ. മൊയ്തീന്‍ കോയ ഫ്‌ളാഗ് ഓഫ് ചെയ്തു. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്ത ബീച്ച് പദ്ധതിക്ക് കോര്‍പ്പറേഷന്‍ തുടക്കമിടുമെന്ന് മൊയ്തീന്‍ കോയ പറഞ്ഞു.
കൂട്ടായ്മ പ്രസിഡന്റ് എന്‍ ഇ മനോഹര്‍ അധ്യക്ഷത വഹിച്ചു. എന്‍.സി അബ്ദുല്ലക്കോയ, കെന്‍സ ബാബു, ഡോ. കെ. ശിവരാജ്, കെന്‍സ മുജീബ്, എഫ്.എ മുസ്തഫ, എ.പി മുഹമ്മദ് റഫി, പി.എഫ് രാജു, എഫ്.എ ഫൈസല്‍, വി.പി മുസ്തഫ, കെ. റസാക്ക്, വി.പി റഫീഖ് എന്നിവര്‍ സംസാരിച്ചു. ബീച്ച് ഔട്ട് പോസ്റ്റില്‍ നിന്നും ആരംഭിച്ച ജാഥ സൗത്ത് ബീച്ച് എത്തി തിരികെ ഔട്ട് പോസ്റ്റില്‍ സമാപിച്ചു.