കോഴിക്കോട്: രാജ്യത്തെ മുന്‍നിര സെക്യൂരിറ്റി ആന്‍ഡ് ടെലികോം ലാന്‍ഡ് സ്‌കേപ്പ് കമ്പനിയായ മാട്രിക്‌സ് പാര്‍ട്ണര്‍ കണക്ട് സംഘടിപ്പിച്ചു. ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന പരിപാടിയില്‍ മാട്രിക്‌സ് പ്രൊഡക്ട്‌സ് ആന്റ് ടെക്‌നോളജി വൈസ് പ്രസിഡന്റ് ദേവാനന്ദ് നായര്‍, മാട്രിക്‌സിന്റെ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടറും വാലന്‍സ് ടെക്‌നോളജീസ് പ്രൊപ്രൈറ്ററുമായ ബാലുജി നായര്‍ എന്നിവര്‍ പങ്കെടുത്തു. 30 വര്‍ഷത്തോളമായി ഗുജറാത്തിലെ വഡോദരയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ടെലികോം, ഐ.ടി വീഡിയോ സര്‍വയലന്‍സ്, ആക്‌സസ് കണ്‍ട്രോള്‍ ടൈം അറ്റന്‍ഡന്‍സ് എന്നീ മൂന്ന് സെക്ടറിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ് ദേവാനന്ദ് നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യക്കകത്തും അമ്പതോളം വിദേശ രാജ്യങ്ങളിലും കമ്പനിയുടെ പ്രോഡക്ടടുകള്‍ വിപണിയിലുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കോര്‍പറേറ്റ് കമ്പനികള്‍, മറ്റു കമ്പനികള്‍ക്കും മാട്രിക്‌സ പ്രോഡക്ട് നല്‍കുന്നുണ്ട്. ക്വാളിറ്റിയുള്ളതും ഡ്യൂറബിളുമായ പ്രോഡക്ടുകള്‍ രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും എത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. പാര്‍ട്ണര്‍ കണക്ടില്‍ മാട്രിക്‌സിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റും തദ്ദേശീയ ഗവേഷണ വികസനത്തിനും നിര്‍മാണത്തിനുമായി ക്യു.ഇ.ഡി ക്വാളിറ്റി സര്‍ട്ടിഫിക്കേഷനും ഡി.എസ്.ഐ.ആര്‍ സര്‍ട്ടിഫിക്കേഷനുമുള്ള കമ്പനിയാണ് മാട്രിക്‌സെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.