ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രഭാഷണത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് അതിരൂപത വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. പാംപ്ലാനിയുടെ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ ് താമരശ്ശേരി അതിരൂപതയുടെ വിശദീകരണം. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരുടെ നിക്ഷിപ്ത താല്‍പര്യങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും, രക്തസാക്ഷികളെ ആദരിക്കുന്ന സംസ്‌കാരമാണ് സഭയുടേത് എന്നും രൂപത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
‘കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന’ രാഷ്ട്രീയ രക്തസാക്ഷികള്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.കണ്ണൂര്‍ ചെറുപുഴയില്‍ കെ.സി.വൈ.എം യുവജനാഘോഷ വേദിയിലായിരുന്നു പാംപ്ലാനിയുടെ വിമര്‍ശനം.
ആദരണീയനായ ഒരാളില്‍നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും ഇ.പി കുറ്റപ്പെടുത്തി. ബിഷപ്പിന്റെ പ്രസ്താവന ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും ഉദ്ദേശിച്ചായിരിക്കും എന്നായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണം.