മാഹി: നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ അംഗീകരിക്കാന്‍ മലയാളികള്‍ക്ക് മടിയാണെന്നും മറ്റുള്ളവരും നന്നാവണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കേ സ്വയം നന്നാവാന്‍ സാധിക്കുകയുള്ളൂവെന്നും കെ.പി.മോഹനന്‍ എം.എല്‍.എ. പള്ളൂര്‍ പ്രിയദര്‍ശിനി യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയച്ചവരെ അദരിക്കുന്ന ചടങ്ങ് ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സത്യന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു. അസീസ് മാഹി മുഖ്യ ഭാഷണം നടത്തി. അഡ്വ.എ.പി അശോകന്‍, കെ.വി മുരളിധരന്‍ മാസ്റ്റര്‍, കെ.വി.ഹരീന്ദ്രന്‍, അലി അക്ബര്‍ ഹാഷിം, കെ.വി സന്ദീവ് സംസാരിച്ചു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ജനകീയ അധ്യാപകന്മാരായ ഡോ.പി.രവീന്ദ്രന്‍, എം.മുസ്തഫ മാസ്റ്റര്‍ എന്നിവരെയും പുതുച്ചേരി സര്‍ക്കാറിന്റെ വിവിധ മേഖലകളില്‍ കലൈമാമണി അവാര്‍ഡ് കരസ്ഥമാക്കിയ സാഹിത്യകാരന്‍മാരായ ചാലക്കര പുരുഷു, ഉത്തമരാജ് മാഹി, ആര്‍ട്ടിസ്റ്റ് കെ.പ്രേമന്‍, നര്‍ത്തകിമാരായ കെ.രേണുക വേണുഗോപാല്‍, സി.എ.ദിവ്യ പ്രീതേഷ് എന്നിവരെയാണ് ആദരിച്ചത്.