കൊല്ലം: പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിന് ആധാര്‍ ലിങ്ക് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഗുണഭോക്താക്കള്‍ പൂര്‍ത്തീകരിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫിസുകളിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേന ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ ആരംഭിക്കാം. 25, 26, 27 തീയതികളില്‍ കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി സമീപത്തെ പോസ്റ്റ് ഓഫീസില്‍ എത്തണം.
ഇ-കെ.വൈ.സി പൂര്‍ത്തീകരിക്കല്‍
പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-കെ.വൈ.സി നിര്‍ബന്ധമാക്കിയിട്ടുണ്ട്. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി നേരിട്ട് പി.എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ, സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വഴി നേരിട്ടോ ചെയ്യാം. 22 മുതല്‍ 27 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും.
ഭൂമി സംബന്ധിച്ച് വിവരങ്ങള്‍ സമര്‍പ്പിക്കല്‍
റവന്യൂ വകുപ്പിന്റെ ആര്‍.ഇ.എല്‍.ഐ.എസ് പോര്‍ട്ടലിലുള്ള പി.എം കിസാന്‍ ഗുണഭോക്താക്കള്‍ കൃഷി ഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. ആനുകൂല്യം തുടര്‍ന്ന് ലഭിക്കുന്നതിനായി ഗുണഭോക്താക്കള്‍ കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ ഭൂമിയുടെ വിവരങ്ങള്‍ നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഉള്‍പ്പെടുത്തേണ്ടതാണ്. ആര്‍.ഇ.എല്‍.ഐ.എസ് പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച് വിവരങ്ങള്‍ ഇല്ലാത്തവര്‍ അപേക്ഷയും കരമടച്ച രസീതും സഹിതം നേരിട്ട് കൃഷിഭവനിലൂടെ പി.എം കിസാന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള കൃഷിഭവനില്‍ നിന്ന് ലഭിക്കും.