പബ്ലിക് ഹിയറിങ്

പബ്ലിക് ഹിയറിങ്

കൊല്ലം: തീരദേശ പരിപാലന നിയമം ബാധകമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി തയ്യാറാക്കിയ സി.ഇസഡ്.എം.പി (CZMP) മാപ്പ് 2019 അന്തിമമാക്കുന്നതിന്റെ ഭാഗമായി നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിന് മെയ് 25 രാവിലെ 10.30ന് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പബ്ലിക് ഹിയറിങ് നടത്തും. കരട് തീരദേശ പ്ലാന്‍ coastal.keltron.org, keralaczma.gov.in എന്നീ വെബ്സൈറ്റുകളിലും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജില്ലാ നഗരാസൂത്രകന്റെ കാര്യാലയത്തിലും ലഭിക്കും. പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും പരാതികളും നിര്‍ദേശങ്ങളും മെമ്പര്‍ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍, തമ്പാനൂര്‍, തിരുവനന്തപുരം 695001 വിലാസത്തിലോ [email protected] ഇമെയില്‍ മുഖേനയോ അറിയിക്കാം. കൂടാതെ അഭിപ്രായങ്ങള്‍ coastal.keltron.org ല്‍ grievances എന്ന ഓപ്ഷനിലും സമര്‍പ്പിക്കാം. ഹിയറിങ് സമയത്ത് നേരിട്ടും രേഖാമൂലം പരാതി നല്‍കാം. ഫോണ്‍: 0474 2742062.

Share

Leave a Reply

Your email address will not be published. Required fields are marked *