പത്ത് പവനും 1,80 ലക്ഷം രൂപയും കവര്‍ന്നു

പത്ത് പവനും 1,80 ലക്ഷം രൂപയും കവര്‍ന്നു

തലശ്ശേരി: ന്യൂ മാഹി പൊലിസ് പരിധിയിലെ പുന്നോല്‍ മാപ്പിള സ്‌കൂളിനടുത്ത വീട്ടില്‍ കവര്‍ച്ച. 10 പവനും ഒരു ലക്ഷത്തി 80,000 രൂപയും നഷ്ടപ്പെട്ടു. പുന്നോല്‍ റെയില്‍വെ ഗേറ്റിനടുത്ത സബിനാസില്‍ സുലൈഖയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഇരുനില വീടിന്റെ അടുക്കള ഭാഗത്തിലൂടെ കയറിയ മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന ശേഷം മുറിയില്‍ ഉറങ്ങുകയായിരുന്ന സുലൈഖയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഉറക്കമുണര്‍ന്ന വീട്ടമ്മ മാലയില്‍ പിടിച്ചു. ഇതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് കൈയ്യില്‍ കിട്ടിയ മാലയുടെ ഭാഗവുമായി ഓടി. സുലൈഖ പിന്തുടര്‍ന്നെങ്കിലും കിട്ടിയില്ല. ഇരുട്ടായതിനാല്‍ മോഷ്ടാവിനെ തിരിച്ചറിയാനുമായില്ല. സുലൈഖയും മകളുടെ മൂത്ത മകനും കവര്‍ച്ച നടന്ന മുറിയിലും മകളും ഭര്‍ത്താവും കുട്ടിയും അടുത്ത മുറിയിലുമാണ് ഉറങ്ങിയിരുന്നത്.സുലൈഖ കിടന്ന കട്ടിലിലെ കിടക്കക്കടിയില്‍ നിന്നും താക്കോല്‍ കൈക്കലാക്കിയാണ് അലമാര തുറന്നതത്രെ. വീട്ടമ്മയുടെ രണ്ട് മക്കള്‍ ഗള്‍ഫിലാണ്. പരാതിയെ തുടര്‍ന്ന് ന്യൂ മാഹി പോലിസെത്തി അന്വേഷണം തുടങ്ങി. കണ്ണൂരില്‍ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *