കോഴിക്കോട്: പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 17ാം മത് സംസ്ഥാന സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജ്യോതിഷ രംഗത്തെ കള്ളനാണയങ്ങള്‍ കയറി കൂടാതിരിക്കാന്‍ സൊസൈറ്റി അംഗങ്ങള്‍ ശ്രദ്ധിക്കണമെന്ന് എം.കെ രാഘവന്‍ അഭിപ്രായപ്പെട്ടു. സമുദായങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും എം.പി പറഞ്ഞു. ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ മുരളീധര പണിക്കര്‍ അധ്യക്ഷത വഹിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. സാംസ്‌ക്കാരിക സമ്മേളനം ബീന ഗിരീഷ് പുത്തഞ്ചേരി ഉദ്ഘാടനം ചെയ്തു. ചെലവൂര്‍ ഹരിദാസന്‍ പണിക്കര്‍, എസ്. കുട്ടപ്പന്‍ ചെട്ട്യാര്‍, അനില്‍ പണിക്കര്‍, കെ.കെ സുധാകരന്‍, ദാസ് പെരുമ്പാവൂര്‍, കുഞ്ഞികൃഷ്ണന്‍, ഇ.എ രാജമണി, മാടത്തിങ്കല്‍ വിനോദ് കുമാര്‍, കെ.കെ സുധാകരന്‍, കരുണാ ദാസ് പെരുമ്പാവൂര്‍, ജി. നിശികാന്ത്, കുഞ്ഞികൃഷ്ണന്‍ അരമങ്ങാനം, അജയന്‍ പണിക്കര്‍, ബിന്ദു കൊടുവള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.