കോഴിക്കോട്: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ സാമൂഹ്യ ക്ഷേമ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ നവോദയ സാംസ്‌കാരിക വേദിയില്‍ നിന്ന് കാലങ്ങളായി നാട്ടില്‍ തിരിച്ചെത്തിയവരും അവധിക്കെത്തിയവരുമായ അംഗങ്ങളുടെ ഒത്തു ചേരല്‍ കോഴിക്കോട് നടന്നു. ശനിയാഴ്ച കാലത്ത് ഗവ: പോളി ടെക്നിക്കില്‍ നടന്ന ‘നവോദയ കേരള മീറ്റ് 2023’ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നവോദയ മുന്‍ മുഖ്യ രക്ഷാധികാരിയും പ്രവാസി ക്ഷേമനിധി ഡയരക്ടറുമായ ജോര്‍ജ് വര്ഗീസ് അധ്യക്ഷനായി. നിധീഷ് മുത്തമ്പലം സ്വാഗതവും സലിം മണാട്ട് നന്ദിയും പറഞ്ഞു. കഥാകൃത്ത് ഷിഹാബുദീന്‍ പൊയ്ത്തുംകടവ് കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി സി വി ഇഖ്ബാല്‍, പ്രസിഡന്റ് കെ സജീവ് കുമാര്‍, നവോദയ മുന്‍ രക്ഷാധികാരി ഇ എം കബീര്‍, രക്ഷാധികാരി പ്രദീപ്. കൊട്ടിയം, ഡോ. ദീപ വിവേക്, പ്രഭാകരന്‍ കണ്ണൂര്‍, എം എം മുസ്തഫ, സുരേഷ് പരുമല, കൗണ്‍സിലര്‍ ഹസീന എന്നിവര്‍ അഭിവാദ്യം ചെയ്തു. പ്രവാസി സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹമ്മദ്, മുന്‍ നവോദയ അംഗങ്ങളായ കവികള്‍ എം ബഷീര്‍, നിഷാന്ത് കൊടമന, ചിത്രകാരന്മാരായ മനോജ് ആവണി, ദേവന്‍ പട്ടാമ്പി, നടന്‍ നാസര്‍ ചെമ്മാട്ട് എന്നിവരെ ആദരിച്ചു.
സന്തോഷ് തുവ്വൂര്‍, പവിത്രന്‍ കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ലൈവ് ഓര്‍ക്കസ്ട്രയില്‍ പ്രവാസി ഗായകരായ ഷംസുദീന്‍ കോഴിക്കോട്, നിഷാന്ത് കൊടമന, സൈനബ സലിം, ചന്ദ്രലേഖ സന്തോഷ്, സദന്‍ കണ്ണൂര്‍, അജികുമാര്‍ കല്ലട, റീജ അന്‍വര്‍, ശ്യാം കോഴിക്കോട്, സുബ്രഹ്‌മണ്യന്‍, മോഹനന്‍ കോഴിക്കോട്, ഷാജി നിലമ്പൂര്‍,നാസര്‍ ചെമ്മാട്ട്, അല്‍ അഫാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.