ഡോ: സി.കെ അനില്‍കുമാറിനെ ആദരിച്ചു

ഡോ: സി.കെ അനില്‍കുമാറിനെ ആദരിച്ചു

കോഴിക്കോട്: പ്രശസ്ത സൈക്കോളജിസ്റ്റും സാമൂഹിക പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ: സി.കെ അനില്‍കുമാറിനെ ജന്മനാടായ ചെട്ടിക്കുളം സേതു സീതാറാം എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വച്ച് ആദരിച്ചു. ചടങ്ങ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം. പ്രകാശന്‍ മാസ്റ്റര്‍ (മുന്‍ എം.എല്‍.എ) അധ്യക്ഷത വഹിച്ചു.
ഡിജിറ്റല്‍ പ്രദര്‍ശനം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് സ്വിച്ച് ഓണ്‍ ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ: ബിന്ദു അരവിന്ദ് സ്വാഗതവും ജോയന്റ് കണ്‍വീനര്‍ ഡോ: ഷീല നന്ദി പറഞ്ഞു. തുടര്‍ന്ന് മെന്റലിസ്റ്റ് ഷിനോജ് മനോളി മൈന്‍ഡ് മിറക്കിള്‍ ഷോ നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *