കോഴിക്കോട്: ജനങ്ങള്‍ തിങ്ങി താമസിക്കുന്ന തോപ്പയില്‍ വാര്‍ഡിലെ ചെറോട്ട് വയല്‍, കൊക്രശംകുളം വയല്‍ പ്രദേശത്ത് മെബൈല്‍ ടവര്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് സന്മാര്‍ഗ റസിഡന്റ്‌സ്, സമൃദ്ധി റസിഡന്റ്‌സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നടക്കാവ് വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോണ്‍സാ മാത്യു ഉദ്ഘാടനം ചെയ്തു.
ജനവാസ കേന്ദ്രത്തില്‍ മെബൈല്‍ ടവര്‍ വരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് വിഷയം കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്ന് കൗണ്‍സിലര്‍ അല്‍ഫോണ്‍സാ മാത്യു പറഞ്ഞു.
സന്മാര്‍ഗ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.ഷൈബു അധ്യക്ഷത വഹിച്ചു. കെട്ടിട നിര്‍മാണനിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ മൊബൈല്‍ ടവറിന് അനുമതി നല്‍കിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിനെ സമീപിക്കുമെന്നും എല്ലാ സംഘടനകളുടെ പിന്തുണ സമരസമിതി തേടി സമരം ശക്തമാക്കുമെന്നും ജില്ലാ കലക്ടര്‍, മേയര്‍ എന്നിവര്‍ക്ക് ജനങ്ങള്‍ ഒപ്പിട്ട ഭീമ ഹരജി നല്‍കുമെന്ന് സമരസമിതി നേതാക്കളായ കെ.ഷൈബു, അജിത്ത് വല്ലത്തന എന്നിവര്‍ പറഞ്ഞു.
സമൃദ്ധി റസിഡന്റ്‌സ് സെക്രട്ടറി അജിത്ത് വല്ലത്തന, ആല്‍ഫ്രന്‍സ് പ്രസിഡണ്ട് സി.ബബീഷ് , സന്മാര്‍ഗ സെക്രട്ടറി പി.ബാബു, പി.പവിത്രന്‍, സോയ അനീഷ്, പി. മനോജ് എന്നിവര്‍ പ്രസംഗിച്ചു. അനീജ സുരേഷ്, ബിന്ദു ഷൈജു, ലിനി ജാസ്മിന്‍, ഷീബ മോഹനന്‍, സി ബ്രിജേഷ്, സ്വപ്‌ന അനില്‍, ജോളി ഡെനിസണ്‍, അമ്പിളി മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.