ഖിലാഫത്തിന്റെ മണ്ണില്‍ ഓറഞ്ച് വസന്തം…
ടൂര്‍ണമെന്റ് കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍
ചെറുവാടി: ഫിറോസ് സ്മൃതി ഫുട്ബോള്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചാലഞ്ചേഴ്സ് ചെറുവാടിയെ തോല്‍പ്പിച്ച് ടിപൈക്കോ ചെറുവാടി ചാംപ്യന്മാരായി.വാശിയേറിയ ഫൈനല്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ടിപൈക്കോ ചെറുവാടിയുടെ അസീം നേടിയ ഗോളിലാണ് വിജയിച്ചത്. കളിയില്‍ ഇരു ടീമും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. തുടക്കത്തില്‍ ടിപൈക്കോയുടെ ഗോളെന്നുറച്ച നിരവധി ഷോട്ടുകള്‍ സേവ് ചെയ്ത് ചാലഞ്ചേഴ്സിന്റെ ഗോള്‍ കീപ്പര്‍ അഭിലാഷ് രക്ഷകനായി മാറി.
മഴ കാരണം വൈകി തുടങ്ങിയ മത്സരം വീക്ഷിക്കാന്‍ ചെറുവാടിയുടെ ഖിലാഫത്ത് സ്റ്റേഡിയം സാക്ഷിയായത് ഇതുവരെ ഇല്ലാത്ത ആയിരങ്ങളെ കൊണ്ട് ടൂര്‍ണമെന്റ് കമ്മിറ്റിയുടേ മികവുറ്റ പ്രവര്‍ത്തനമാണ് കളിയുടെ വിജയത്തിന്റെ ശേഷി കൂട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ടൂര്‍ണമെന്റിലെ ജനപ്രിയ ടീമായി സിന്സിയര് യുണൈറ്റഡ് എരഞ്ഞിമാവിനെയും മികച്ച ടീം മാനേജ്റായി ചാലഞ്ചേഴ്സ് ചെറുവാടിയുടെ ശരീഫിനെയും മികച്ച വിങ് ബാക്കായി ചാലഞ്ചേഴ്സ് ചെറുവാടിയുടെ ഇര്‍ഫാനെയും ജനപ്രിയ താരമായി ചാലഞ്ചേഴ്സ് ചെറുവാടിയുടെ ഷൈബിനെയും കൂടുതല്‍ ഗോള്‍ നേടിയ താരവും ആദ്യ ഗോള്‍ നേടിയ താരമായി ടിപൈക്കോയുടെ അസീംഹും, പുതുമുഖ താരമായി റാഫി കൊടിയത്തൂരിനെയും, മികച്ച ഗോള്‍ കീപ്പറായി ചാലഞ്ചേഴ്സ് ചെറുവാടിയുടെ അഭിലാഷും മികച്ച പ്രതിരോധമായി ടിപൈക്കോയുടെ റൗഫ്ഹും മികച്ച കളിക്കാരനായി ടിപൈക്കോയുടെ ബദ്റിനെയും മികച്ച മുന്നേറ്റ താരമായി ഹാഫിസിനെയും തെരെഞ്ഞെടുത്തു. അതോടപ്പം നറുക്കെടുത്ത വിജയികള്‍ക്ക് സമ്മാനവും വിതരണം ചെയ്തു.
ഉദ്ഘാടന മത്സരത്തില്‍ മുഖ്യാതിഥിയായി സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റും മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനുമായ മുജീബ് കാടേരി പങ്കെടുത്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.കെ കാസിം സാഹിബ് വിതരണം ചെയ്തു. പദ്ധതി നിര്‍വഹണത്തില്‍ 100 % ചിലവഴിച്ചു. കോഴിക്കോട് ജില്ലയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ നേതൃത്വം നല്കിയ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്തിനെയും ദേശീയ റെഫറിയായി തെരെഞ്ഞെടുത്ത മൂസയെയും ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.