സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോര്‍പറേഷനുകളില്‍ സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഇടനിലക്കാര്‍ വേണമെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. സംസ്ഥാനത്തെ പല കോര്‍പറേഷനുകളിലും ഈ അഴിമതി തുടരുകയാണ്. ഇത്തരം വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് കോര്‍പറേഷനുകളിലെ പല ഇടനിലക്കാരേയും വിജിലന്‍സ് കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് പല കോര്‍പറേഷനുകളും കേന്ദ്രീകരിച്ച് വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയിരുന്നു. മരാമത്ത് , റവന്യൂ, ആരോഗ്യ വിഭാഗങ്ങള്‍ക്കെതിരേയായിരുന്നു പരാതി. മരാമത്ത് വകുപ്പിന്റെ കീഴില്‍ ഇടനിലക്കാരുള്ള അപേക്ഷകളില്‍ മാത്രം വേഗത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റും ഒക്യൂപെന്‍സി സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. അല്ലാത്തവയില്‍ ചില ഉദ്യോഗസ്ഥന്മാര്‍ അകാരണമായി കാലതാമസം വരുത്തുന്നതായും ഉപഭോക്കാക്കളെ ബുദ്ധിമുട്ടിക്കുന്നതായും കണ്ടെത്തി. രാഷ്ട്രീയ മാഫിയകളും ഉദ്യോഗസ്ഥരും തമ്മിലുള്ള അനധികൃത ബന്ധമാണ് വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ അരങ്ങേറുന്നതന്ന് വിജിലന്‍സ് പറഞ്ഞു.