കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു

കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു

കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷപരിപാടികളുടെ സമാപന ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ അധ്യക്ഷയായി. ചടങ്ങില്‍ ഗാന്ധി മുഖവര ലോക റെക്കോര്‍ഡ് പ്രശസ്തി പത്രം സ്‌കൂള്‍ അധികൃതര്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. സ്‌കൂള്‍ പൂര്‍വ്വാധ്യാപകനും കവിയുമായ വി.വി.കെ യുടെ ഫോട്ടോ അനാച്ഛാദനം പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ നിര്‍വ്വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയകളെ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സല്‍ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി സനല്‍, പ്രധാനാധ്യപകന്‍, പ്രകാശന്‍ കര്‍ത്ത, പി.ടി.എ പ്രസിഡണ്ട് ശ്രീജേഷ് പടന്നക്കണ്ടി, എം.സി പവിത്രന്‍, ചെറിയാണ്ടി ബഷീര്‍, കെ.വി രജീഷ്, പുത്തലത്ത് സുരേഷ്ബാബു, പി.ഐ ലക്ഷ്മണന്‍ നമ്പൂതിരി, ഡോ. അനിത എസ്സ്, ചന്ദ്രന്‍ കക്കോത്ത് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *