എസ്.എഫ്.ഐ ആള്‍മാറാട്ടം; പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു

എസ്.എഫ്.ഐ ആള്‍മാറാട്ടം; പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു

 

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്തു. അടിയന്തരമായി പ്രിന്‍സിപ്പളിനെതിരെ നടപടിയെടുക്കണമെന്ന് സര്‍വ്വകലാശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. ജി ജെ ഷൈജുവിനെ കോളജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്.

പ്രിന്‍സിപ്പലിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് സര്‍വ്വകലാശാല മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി. സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു.യു.സിയായി വിജയിച്ച പെണ്‍കുട്ടിക്ക് പകരം എസ്.എഫ്.ഐ നേതാവ് വൈശാഖിന്റെ പേര് സര്‍വ്വകലാശലയിലേക്ക് നല്‍കി ആള്‍മാറാട്ടം നടത്തിയത് വലിയ വിവാദമായിരുന്നു.

ഇതേ തുടര്‍ന്ന് കേരള സര്‍വ്വകലാശാല പ്രിന്‍സിപ്പളിനും എസ്.എഫ്.ഐ നേതാവിനുമെതിരെ കടുത്ത നടപടിയുമായി മുന്നോട്ടു പോവുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ സര്‍വ്വകലാശാല പൊലീസ് കേസും കൊടുത്തിരുന്നു.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *