‘എല്‍.പി ക്ലാസിലെ സംസ്‌കൃതം കുട്ടികളുടെ എണ്ണം സംസ്‌കൃതാദ്ധ്യാപകരുടെ തസ്തിക നിര്‍ണ്ണയത്തിന് പരിഗണിക്കണം’

‘എല്‍.പി ക്ലാസിലെ സംസ്‌കൃതം കുട്ടികളുടെ എണ്ണം സംസ്‌കൃതാദ്ധ്യാപകരുടെ തസ്തിക നിര്‍ണ്ണയത്തിന് പരിഗണിക്കണം’

തിരൂര്‍: എല്‍.പി ക്ലാസിലെ സംസ്‌കൃതം കുട്ടികളുടെ എണ്ണം സംസ്‌കൃതാദ്ധ്യാപകരുടെ തസ്തിക നിര്‍ണ്ണയത്തിന് പരിഗണിക്കണമെന്ന് കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷന്‍ തിരൂര്‍ – താനൂര്‍ ഉപജില്ലാ സംയുക്ത കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

താനൂര്‍ ജിഎല്‍ പി സ്‌കൂളില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്റെയും പുതിയ അധ്യയന വര്‍ഷത്തെ മെമ്പര്‍ഷിപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം കെ.എസ്.ടി.എഫ് സംസ്ഥാനകമ്മറ്റി അംഗം സുധീഷ് കേശവപുരി നിര്‍വ്വഹിച്ചു. ആദ്യ മെമ്പര്‍ഷിപ്പ് ശ്രീരാജ് ആര്‍.എല്‍ ഏറ്റ് വാങ്ങി. ജില്ലാ സെക്രട്ടറി പി.റിജേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗം സുധീഷ് കരുമത്തില്‍, പി.അനില, അജേഷ്.എ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *