എന്‍.ആര്‍.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

എന്‍.ആര്‍.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

കൊല്ലം: ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല, ആറ്റിങ്ങല്‍, പൂഞ്ഞാര്‍, കൊട്ടാരക്കര എന്‍ജിനീയറിങ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈനായി www.ihrdonline.org/ihrdnriല്‍ മെയ് 23 മുതല്‍ ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ /ബന്ധപ്പെട്ട പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ 19ന് വൈകിട്ട് അഞ്ചിനകം പ്രവേശനം താല്‍പര്യമുള്ള കോളേജില്‍ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *