എനിക്ക് ‘ സീറോ ട്രാഫിക്’ ആവശ്യമില്ല: സിദ്ധരാമയ്യ, കൈയടിച്ച് ജനം

എനിക്ക് ‘ സീറോ ട്രാഫിക്’ ആവശ്യമില്ല: സിദ്ധരാമയ്യ, കൈയടിച്ച് ജനം

 

ബംഗളൂരു: ആദ്യ പരിഷ്‌കരണം നടപ്പാക്കി മുഖ്യമന്ത്രിയായി അധികാരമേറ്റ സിദ്ധരാമയ്യ. മുഖ്യമന്ത്രിയായ തന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ‘ സീറോ ട്രാഫിക്ക്’ ആവശ്യമില്ലെന്ന് നയം പിന്‍വലിക്കാന്‍ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് നേരില്‍ കണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സിദ്ധരാമയ്യ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ നിരവധി വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് അദ്ദേഹം. തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും, കര്‍ണാടക ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രഗൃഹനാഥകള്‍ക്ക് പ്രതിമാസം 2000 രൂപ, എല്ലാ വീടുകള്‍ക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ വീതം സൗജന്യ അരി, എന്നിവയാണ് കര്‍ണാടക സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയ പദ്ധതികള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *