ആപ്തമിത്ര വളണ്ടിയര്‍മാരുടെ പാസിംഗ് ഔട്ട് നടന്നു

ആപ്തമിത്ര വളണ്ടിയര്‍മാരുടെ പാസിംഗ് ഔട്ട് നടന്നു

കൊല്ലം: കേരള അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലുള്ള ആപ്തമിത്ര വാളണ്ടിയര്‍മാരുടെ ജില്ലയിലെ പാസിംഗ് ഔട്ട് നടന്നു. സംസ്ഥാനതലത്തില്‍ നടന്ന 4300 വോളന്റിയര്‍മാരുടെ പാസിംഗ് ഔട്ടിന്റെ ഭാഗമായി കടപ്പാക്കട ഫയര്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അഫ്സാന പാര്‍വീണ്‍ വാളണ്ടിയര്‍മാരില്‍ നിന്ന് അഭിവാദ്യം സ്വീകരിച്ചു. ദുരന്തനിവാരണ ലഘൂകരണ രംഗത്ത് യുവാക്കള്‍ക്ക് പരിശീലനം നല്‍കി സന്നദ്ധമാക്കുന്ന ആപ്തമിത്ര പദ്ധതിയുടെ രണ്ടാംഘട്ടമാണ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ജില്ലകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 4300 വളണ്ടിയര്‍മാരുടെ അഭിവാദ്യം ഓണ്‍ലൈനായി സ്വീകരിച്ചു. ജില്ലയില്‍ 206 ആപ്തമിത്ര വളണ്ടിയര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ജില്ലാ ഫയര്‍ ഓഫിസര്‍ വിശി വിശ്വനാഥ്, പരേഡ് കമാന്‍ഡര്‍മാരായ എസ്.അനന്തു, എസ്.ശരണ്യ, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *