അഭിമുഖം

അഭിമുഖം

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍

കൊല്ലം: മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ അഗ്രോ പ്രോസസിംഗ്, സ്റ്റനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡുകളില്‍ ജൂനിയര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് 22ന് രാവിലെ 11ന് അഭിമുഖം നടത്തും. അഗ്രോ പ്രോസസിംഗില്‍ ഫുഡ് ടെക്‌നോളജിയിലുള്ള എന്‍ജിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ അഗ്രോ പ്രോസസിംഗ് ട്രേഡിലുള്ള എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

സ്റ്റനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റിന് കോമേഴ്‌സ്/ആര്‍ട്‌സ് വിഷയങ്ങളില്‍ ബിവോക്ക്/ഡിഗ്രിയും ഷോര്‍ട്ട് ഹാന്‍ഡ് ടൈപ്പിങ്ങും ഒരു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ കോമേഴ്‌സ്യല്‍ പ്രാക്ടീസില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ എം.ബി.എ /ബി.ബി.എ/ഏതെങ്കിലും ബിരുദം/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ. ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2793714.

വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ തസ്തിക

കൊല്ലം: വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) കാറ്റഗറി നം. 518/2019 തസ്തികയുടെ അഭിമുഖം 24ന് രാവിലെ 10.15ന് ജില്ലാ ഓഫീസില്‍ നടത്തും. പ്രവേശന ടിക്കറ്റ്, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ സഹിതം രാവിലെ 8.30ന് ഹാജരാകണം.

ഫുള്‍ ടൈം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍- അറബിക് തസ്തിക

വിദ്യാഭ്യാസവകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍- അറബിക് (എല്‍.പി.എസ്) (ബി/ടി) (കാറ്റഗറി നം. 264/2022) തസ്തികയുടെ അഭിമുഖം 24ന് രാവിലെ 10ന് ജില്ലാ ഓഫീസില്‍ നടത്തും. പ്രവേശന ടിക്കറ്റ്, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ സഹിതം രാവിലെ 8.15ന് ഹാജരാകണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *