‘അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്ക് പിന്നില്‍ അണിനിരക്കും’; ജെയിംസ് മറാപെ

‘അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്ക് പിന്നില്‍ അണിനിരക്കും’; ജെയിംസ് മറാപെ

 

പോര്‍ട്ട് മോറെസ്ബൈ: അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ നേതൃത്വത്തിന് പിന്നില്‍ അണിനിരക്കുമെന്ന് പാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി ജെയിംസ് മറാപെ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗ്ലോബല്‍ സൗത്ത് ലീഡര്‍ എന്ന നിലയ്ക്കാണ് പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാമത് ഇന്ത്യ-പസഫിക് ഐലന്‍ഡ്സ് കോ-ഓപ്പറേഷന്‍ (എഫ്.ഐ.പി.ഐ.സി.) ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പറയവേ ആയിരുന്നു ജെയിംസ് മാറാപെയുടെ പ്രതികരണം. ഞങ്ങള്‍ രാജ്യാന്തര കിടമത്സരത്തിന്റെ ഇരകളാണെന്നും, മോദി, ഗ്ലോബല്‍ സൗത്തിന്റെ നേതാവാണെന്നും
അന്താരാഷ്ട്ര വേദികളില്‍ ഞങ്ങള്‍ നിങ്ങള്‍(ഇന്ത്യ)ക്കു പിന്നില്‍ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം പസഫിക് ദ്വീപ് രാഷ്ട്രങ്ങളില്‍ പണപ്പെരുപ്പത്തിന് വഴിവെക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി 7, ജി 20 പോലുള്ള അന്താരാഷ്ട്രവേദികളില്‍ ചെറു ദ്വീപ് രാഷ്ട്രങ്ങള്‍ക്കു വേണ്ടി സജീവശബ്ദമാകാനും അദ്ദേഹം മോദിയോട് അഭ്യര്‍ഥിച്ചു.

എഫ്.ഐ.പി.ഐ.സി. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ചയാണ് മോദി പാപ്പുവ ന്യൂഗിനിയില്‍ എത്തിയത്. വിമാനം ഇറങ്ങിയ മോദിയുടെ കാല്‍തൊട്ട് ജെയിംസ് മാറാപെ വന്ദിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *