കൊടുവള്ളി :ഇന്ത്യയിൽ ഐ. ടി. വിപ്ലവത്തിന് തുടക്കം കുറിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32 ാം രക്തസാക്ഷിത്വ ദിനത്തിൽ കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും ഫാസിസ്റ്റ് വിരുദ്ധ സദസ്സും നടത്തി. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സി.കെ.ജലീൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. മുനിസിപ്പൽ കൺവീനർ സി. പി. അബ്ദുൽ റസാക്ക് സദസ്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.വി.നൂർ മുഹമ്മദ് ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. ബാബു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അസീസ് കൈറ്റിയങ്ങൽ, യു. കെ. വേലായുധൻ, ഗഫൂർ മുക്കിലങ്ങാടി, സി. കെ. മുനീർ, ആർ. വി. അയൂബ്, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് പി. സി. ഫിജാസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. പി. ശാന്തമ്മ, ഗിരിജ മാനിപുരം തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി. കെ. അബ്ബാസ് സ്വാഗതവും, കെ. കെ. ഇക്ബാൽ നന്ദിയും പറഞ്ഞു.