കർഷകരുടെ രക്ഷക്ക് സർക്കാരുകൾ അടിയന്തിര  നടപടികൾ സ്വീകരിക്കണം വി വി അഗസ്റ്റിൻ

കർഷകരുടെ രക്ഷക്ക് സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണം വി വി അഗസ്റ്റിൻ

കോഴിക്കോട്:സംസ്ഥാന ജനസംഖ്യയിലെ 70% വരുന്ന കർഷകർ വിളകൾക്ക് ന്യായ വില ലഭിക്കാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണെന്നും അവരെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും നാഷണൽ പ്രോഗ്രസ്സീവ് പാർട്ടി ചെയർമാൻ വി വി അഗസ്റ്റിൻ പറഞ്ഞു. നാഷണൽ പ്രോഗ്രസ്സീവ് പാർട്ടി ജില്ലാ നേതൃ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബർ, നാളികേര, നെല്ല് കർഷകരും ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കാത്തതിനാൽ ആത്മഹത്യയുടെ വക്കിലാണ്. വിളകൾക്ക് ന്യായമായ താങ്ങുവില പ്രഖ്യാപിച്ച് സർക്കാർ സംഭരണം നടപ്പാക്കണം. കർഷക, യുവജന, തൊഴിലാളി, തീരദേശ ജനങ്ങൾ, ചെറുകിട കച്ചവടക്കാർ അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിന് വേണ്ടിയാണ് നാഷണൽ പ്രോഗ്രസ്സീവ് പാർട്ടി രൂപീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ.ജോണി നെല്ലൂർ(വർക്കിംഗ് ചെയർമാൻ) അധ്യക്ഷത വഹിച്ചു. നാഷണൽ പ്രോഗ്രസ്സീവ് പാർട്ടി ബിജെപിയുടെ ബി ടീമല്ലെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചെയർമാന്മാരായ മാത്യു സ്റ്റീഫൻ(എക്‌സ് എം.എൽഎ), ലൂയിസ് കെ.ഡി, ജനറൽ സെക്രട്ടറിമാരായ സുഗതൻ സി.പി.,തമ്പി എരുമേലിക്കര, സണ്ണി തോമസ് ആശംസകൾ നേർന്നു. ജന.സെക്രട്ടറി അഡ്വ.ജോയ് എബ്രഹാം സ്വാഗതവും ഡോ. ജോർജ്ജ് എബ്രഹാം താളനാനി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *