കൊല്ലം: എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗ്രേഡ് രണ്ട് എന്‍.സി.എ-മുസ്ലിം (കാറ്റഗറി നമ്പര്‍ 465/19) തസ്തികയുടെ കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും മെയ് 26ന് രാവിലെ അഞ്ചിന് എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ വ്യക്തമായി കാണാന്‍ കഴിയുന്ന പ്രവേശന ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ അസിസ്റ്റന്റ് സര്‍ജന്‍/ ജൂനിയര്‍ കണ്‍സല്‍ട്ടന്റ് റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്നുളള പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത അസല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. കായികക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് വണ്‍ ടൈം വെരിഫിക്കേഷന്‍ അന്നേദിവസം ഉണ്ടായിരിക്കും. അപ്ലോഡ് ചെയ്ത യോഗ്യത തെളിയിക്കുന്ന രേഖകള്‍ അസല്‍ ഹാജരാക്കണം. ഒന്നിലധികം ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് കായികക്ഷമതാ പരീക്ഷയില്‍ ഒരവസരം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.