മാഹി: മേഖലയിലെ മുഴുവന്‍ സര്‍ക്കാര്‍/സ്വകാര്യ വിദ്യാലയങ്ങളിലും എസ്.എസ്. എല്‍.സി പരീക്ഷാ ഫലം വന്നപ്പോള്‍ മിന്നുന്ന വിജയം. 394 കുട്ടികളെ പരീക്ഷക്കിരുത്തിയ സര്‍ക്കാര്‍ വിദ്യാലയത്തില്‍ മുഴുവന്‍ പേരും, 251 വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ സ്വകാര്യ വിദ്യാലയത്തിലും മുഴുവന്‍ പേരും വിജയിച്ചു. പള്ളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഹൈസ്‌കൂളില്‍ പരീക്ഷക്കിരുന്ന എണ്‍പത് വിദ്യാര്‍ഥികളില്‍ പതിമൂന്ന് പേര്‍ മുഴുവന്‍ എ പ്ലസ് നേടി. ജവഹര്‍ലാല്‍ നെഹ്‌റു സ്‌കൂളില്‍ പരീക്ഷയെഴുതിയ 82 പേരില്‍ 11 പേര്‍ മുഴുവന്‍ എ പ്ലസ് നേടി.
മറ്റു സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ആകെ വിദ്യാര്‍ഥികളുടെയും എ പ്ലസ് കണക്കും ചുവടെ:
- സി.ഇ. ഭരതന്‍ ഗവ.ഹയര്‍ സെക്കന്‍ഡറി – 39/2.
- വി.എന്‍. പുരുഷോത്തമന്‍ ഗവ: ഹയര്‍ സെക്കന്‍ഡറി – 57/3
- ഐ.കെ.കുമാരന്‍ ഗവ.ഹയര്‍ സെക്കന്‍ഡറി – 80/5
- ഉസ്മാന്‍ ഗവ. ഹൈസ്‌കൂള്‍ – 56/4
സ്വകാര്യ വിദ്യാലയങ്ങള്‍:
- എക്‌സല്‍ പബ്ലിക്ക് സ്‌കൂളില്‍ – 89/45
- സെന്റ് തെരേസ ഹയര്‍ സെക്കന്‍ഡറി – 55/15
- അലേ ഇംഗ്ലീഷ് മീഡിയം പള്ളൂര്‍ – 37/11
മറ്റു വിദ്യാലയങ്ങള്‍:
- ശ്രീ നാരായണ സ്‌കൂള്‍ – 12/1
- സ്‌ക്കോളര്‍ ഇംഗ്ലീഷ് മീഡിയം – 4
- പി.കെ രാമന്‍ മെമ്മോറിയല്‍ – 16/7
- അംബേദ്ക്കര്‍ സ്‌കൂള്‍ – 11/1
- ഒ. ഖാലിദ് മെമ്മോറിയല്‍ – 22
- എച്ച്.എച്ച്.എഫ് ഇന്റര്‍നാഷണല്‍ ചെമ്പ്ര – 5/1