കോഴിക്കോട്: മാട്രിക്‌സും അതിന്റെ ചാനല്‍ പങ്കാളിയുമായ വാലന്‍സ് ടെക്‌നോളജിസും പാര്‍ട്ണര്‍ കണക്റ്റ് നടത്തി. അപ്പോളോ ഡിമോറയില്‍ നടന്ന പരിപാടിയില്‍ മാട്രിക്‌സ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും നടത്തി. മാട്രികസ് പ്രോഡക്ട്‌സ് ആന്റ് ടെക്‌നോളജി വൈസ് പ്രസിഡന്റ് ദേവാനന്ദ് നായര്‍, വാലന്‍സ് ടെക്‌നോളജീസ് പ്രൊപ്രൈറ്റര്‍ ബാലു ജി നായര്‍ എന്നിവര്‍ സംസാരിച്ചു. 1991ല്‍ സ്ഥാപിതമായ മാട്രിക്‌സ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും സെക്യരിറ്റി, ടെലികോം പരിഹാരങ്ങള്‍ നല്‍കുന്ന മുന്‍നിര സ്ഥാപനമാണ്. രാജ്യത്ത് നിര്‍മിക്കുന്ന ഉല്‍ പ്പന്നങ്ങള്‍ 20ല്‍ അധികം രാജ്യങ്ങളില്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ടെന്നവര്‍ പറഞ്ഞു.