കൊല്ലം: പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കില്‍പ്പെട്ട മതന്യൂനപക്ഷ വിഭാഗക്കാരില്‍ (ക്രിസ്ത്യന്‍, മുസ്ലിം) നിന്നും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 18നും 55നും മധ്യേ പ്രായമുള്ള ഗ്രാമപ്രദേശത്ത് വസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്തു വസിക്കുന്ന 1,20,000 രൂപയില്‍ താഴെയും കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പരമാവധി 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ വായ്പ അനുവദിക്കും. കൂടാതെ എട്ട് ലക്ഷത്തിനു താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പുരുഷന്മാര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം നിരക്കിലും പരമാവധി 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അപേക്ഷ ഫോറത്തിന് പത്തനാപുരം ടൗണ്‍ ജുമാ മസ്ജിദിന് എതിര്‍വശത്തുള്ള കോര്‍പറേഷന്റെ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0475 2963255, 7012998952.