തിരുവനന്തപുരം: കൊച്ചി ബ്രഹ്‌മപുരത്തെ വേസ്റ്റു ടു എനര്‍ജി പദ്ധതിയില്‍ നിന്ന് സോണ്‍ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കി സര്‍ക്കാര്‍. മാലിന്യത്തില്‍ നിന്നും സി.എന്‍.ജി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി ബി.പി.സി.എല്ലിന് കൈമാറിയെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശന പഠനങ്ങളില്‍ ഏറെ ചര്‍ച്ചയായ മാലിന്യ സംസ്‌കരണം ബ്രഹ്‌മപുരം തീപിടുത്തതോടെ സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ മാറ്റിയിരുന്നു. പ്രത്യേക ഉത്തരവിലൂടെയാണ് മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ കെ.എസ്.ഐ.ടി.സി നടത്തിയ ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുകള്‍ ഉയര്‍ന്നു. ബ്രഹ്‌മപുരം തീപിടുത്തത്തിന് പിന്നാലെ കരാറില്‍ വീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കി സര്‍ക്കാര്‍ തന്നെ സോണ്ട ഇന്‍ഫ്രാടെക്കിനെ കൊച്ചി പദ്ധതിയില്‍ നിന്നും ഒഴിവാക്കുകയാണ്.
ബ്രഹ്‌മപുരം തീപിടുത്തതിന് ശേഷം മാലിന്യ നീക്കം തടസപ്പെട്ട കൊച്ചി നഗരസഭക്ക് സമീപമുള്ള തദ്ദേശസ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് മൂന്നാം വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്ന സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി.