പ്രവാസി റിവ്യൂ മാഗസിന്‍ 10ാം വാര്‍ഷികാഘോഷം ജൂണ്‍ അവസാനവാരം

പ്രവാസി റിവ്യൂ മാഗസിന്‍ 10ാം വാര്‍ഷികാഘോഷം ജൂണ്‍ അവസാനവാരം

കോഴിക്കോട്: പ്രവാസി മലയാളികളുടെ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി 2013 മുതല്‍ പ്രസിദ്ധീകരിക്കുന്ന പ്രവാസി റിവ്യൂ മാഗസിന്റെ 10ാം വാര്‍ഷികം ജൂണ്‍ അവസാനവാരം കോഴിക്കോട് വെച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ചീഫ് എഡിറ്റര്‍ പി.ടി നിസാറും ജനറല്‍ മാനേജര്‍ പി.കെ ജയചന്ദ്രനും പറഞ്ഞു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാധ്യമ സെമിനാര്‍, പ്രവാസി കൂട്ടായ്മ, കവിയരങ്ങ്‌ എന്നിവ സംഘടിപ്പിക്കും. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും.
ഭാഷാസമന്വയ വേദിയിലെ എഴുത്തുകാര്‍ മൊഴിമാറ്റം നടത്തിയ വ്യത്യസ്ത ഭാരതീയ ഭാഷകളിലെ ശ്രദ്ധേയമായ ചെറുകഥകളടങ്ങിയ ഒരുരാജ്യം പലകഥകള്‍ (ചെറുകഥാ സമാഹാരം), പ്രവാസി റിവ്യൂ 10ാം ജന്മദിന പതിപ്പ്, പീപ്പിള്‍സ് റിവ്യൂ ബിസിനസ് സ്‌പെഷ്യല്‍ പതിപ്പ്‌ ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്യും.
പരിപാടിയില്‍ ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, പ്രവാസി സംഘടനാ ഭാരവാഹികള്‍ സംബന്ധിക്കും.
വിശദവിവരങ്ങള്‍ക്ക്: 9037319971, 04952769086

Share

Leave a Reply

Your email address will not be published. Required fields are marked *