കോഴിക്കോട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ സംഘടിപ്പിക്കുന്ന ‘ബാലയരങ്ങ് ‘ യൂത്ത് ഹോസ്റ്റലി(ഈസ്റ്റിഹില്‍)ല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ 22ന് രാവിലെ ഒമ്പത് മണിക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നന്മ സംസ്ഥാന പ്രസിഡന്റ് സേവ്യര്‍ പുല്‍പ്പാട് അധ്യക്ഷത വഹിക്കും. ഗായികയും മോട്ടിവേഷണല്‍ സ്പീക്കറുമായ നൂര്‍ ജലീല മുഖ്യാതിഥിയായി പങ്കെടുക്കും. 24ന് ബുധനാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരന്‍ യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ.ആര്‍ മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ക്യാമ്പില്‍ കുട്ടികളുമായി സംവദിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഷിബു മുത്താട്ട്, മടത്തില്‍ രാജീവന്‍, ഗിരീഷ് ഇല്ലത്തുംതാഴം, കലാമണ്ഡസലം സത്യവ്രതന്‍, അജിത നമ്പ്യാര്‍, ടി.കെ വേണു, പ്രദീപ് ഗോപാല്‍, കെ.ആര്‍ മോഹന്‍ദാസ് പങ്കെടുത്തു.