ജാമിഉല്‍ ഫുതൂഹിലെ ആത്മീയ സംഗമവും സി എം വലിയുല്ലാഹി ഉറൂസും തിങ്കളാഴ്ച

ജാമിഉല്‍ ഫുതൂഹിലെ ആത്മീയ സംഗമവും സി എം വലിയുല്ലാഹി ഉറൂസും തിങ്കളാഴ്ച

നോളജ്സിറ്റി: ഹള്‌റത്തുല്‍ ഫുതൂഹ് ആത്മീയ സംഗമവും സി.എം വലിയുല്ലാഹി ഉറൂസും തിങ്കളാഴ്ച മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍. മഗ്രിബ് നിസ്‌കാരനന്തരം ആരംഭിക്കുന്ന ആത്മീയ മജ്ലിസിന് വിശ്രുത പണ്ഡിതന്‍ ഹബീബ് ഉമര്‍ ഹഫീള്, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
സി.എം വലിയുല്ലാഹി അനുസ്മരണ പ്രഭാഷണം, ഖത്മു ദലാഇല്‍ ഖൈറാത്, ബദ്രിയ്യ, വിര്‍ദുല്ലത്വീഫ്, സൂറത്തുല്‍ വാഖിഅ പാരായണം തുടങ്ങിയവ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, തുടങ്ങിയവര്‍ പങ്കെടുക്കും.
ചൊവ്വാഴ്ച പ്രഭാത നിസ്‌കാരത്തിന് ശേഷം ഹബീബ് ഉമര്‍ ഹഫീള് ജാമിഉല്‍ ഫുതൂഹില്‍ വെച്ച് അധ്യാത്മിക ദര്‍സ് നടത്തും. വിശ്വപ്രസിദ്ധ ഗ്രന്ഥം ഇഹ്്യാ ഉലൂമുദ്ദീനിന്റെ സംക്ഷിപത്മായി അദ്ദേഹം രചിച്ച ഖബ്സുന്നൂരില്‍ മുബീന്‍ എന്ന ഗ്രന്ഥമാണ് ദര്‍സ് നടത്തുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *